മമ്പാടിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

MTV News 0
Share:

മലപ്പുറം:നിലമ്പൂരിന് സമീപം മമ്പാട് ചാലിയാറിലെ ഒടായിക്കൽ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ
യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി.എടവണ്ണ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇയാൾക്കായി നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകൾ വിവിധ റെസ്ക്യൂ ടീം,പോലീസ്,ഫയർ&റെസ്ക്യൂ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.