കോഴിക്കോട് അത്തർ വിൽപ്പനയുടെ മറവിൽ എംഡിഎംഎ: യുവാവ് പിടിയിൽ

MTV News 0
Share:

അത്തർ കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി താഴെപുറക്കുന്നത്ത് സി. ഹസീബ്(24)നെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് ബീച്ചിൽ അത്തർ വിൽപ്പന നടത്തുന്നയാളാണിതെന്ന് പോലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി എരഞ്ഞിപ്പാലത്ത് വാടകക്കെട്ടിടത്തിലെ മുറിയിൽനിന്നാണ് 21.540 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലാവുന്നത്. വടകര ചെറുപുരം കിഴക്കെപുത്തലത്ത് റാസിഖ് ആണ് ഇവിടെ മുറിയെടുത്തത്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മുറിയിൽനിന്ന് രണ്ട് ഗ്ലാസ് ട്യൂബുകൾ, വെയിങ്‌ മെഷീൻ, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. നടക്കാവ് എസ്.ഐ. കെ. ശ്രീജേഷ്, ഡാൻസാഫ് അംഗം സരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share:
അത്തർ കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി താഴെപുറക്കുന്നത്ത് സി. ഹസീബ്(24)നെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് ബീച്ചിൽ അത്തർ വിൽപ്പന നടത്തുന്നയാളാണിതെന്ന് പോലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി എരഞ്ഞിപ്പാലത്ത് വാടകക്കെട്ടിടത്തിലെ മുറിയിൽനിന്നാണ് 21.540 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലാവുന്നത്. വടകര ചെറുപുരം കിഴക്കെപുത്തലത്ത് റാസിഖ് ആണ് ഇവിടെ മുറിയെടുത്തത്. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മുറിയിൽനിന്ന് രണ്ട് ഗ്ലാസ് ട്യൂബുകൾ, വെയിങ്‌ മെഷീൻ, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു. നടക്കാവ്...കോഴിക്കോട് അത്തർ വിൽപ്പനയുടെ മറവിൽ എംഡിഎംഎ: യുവാവ് പിടിയിൽ