
കോഴിക്കോട് പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; മകൾക്ക് പരുക്ക്
മകളെ ജോലിസ്ഥലത്തു നിന്നു കൂട്ടാൻ വന്ന പിതാവ് സ്‌കൂട്ടറിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചു. മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഉണ്ടായ അപകടത്തിൽ എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ആണ് അപകടം ഉണ്ടായത്. പേരാമ്പ്രയിൽ ജോലി ചെയ്യുന്ന മകൾ അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. അനാമിക നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)