
ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോകാൻ തുടങ്ങിയതോടെ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെന്റ്, ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ വിലകളിൽ ഈ ആഴ്ച ഏകദേശം 7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.56 ശതമാനം ഇടിഞ്ഞ് ബാരലിന് 74.84 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 0.50 ശതമാനം ഇടിഞ്ഞ് 71.56 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയെന്ന് കമ്പനികൾ പറയുമ്പോഴും അതിനാനുപാതികമായി വില കുറക്കുന്നതിനെ കുറിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. എണ്ണക്ക് വില കൂടിയ സമയത്ത് സർക്കാർ ഇറക്കുമതി തീരുവയിൽ ഇളവ് നൽകിയിരുന്നു. അത് തിരിച്ചു പിടിക്കാനായിരിക്കും സർക്കാർ ആദ്യ ഘട്ടത്തിൽ ശ്രമിക്കുക. അതുകൊണ്ട് തന്നെ ഉടനെ ഇന്ധന വില കുറയാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
© Copyright - MTV News Kerala 2021





View Comments (0)