
മാവൂർ :വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി മരിച്ചു.കൊണാറമ്പ് സുഹൈൽ (38)ആണ് മരിച്ചത്.കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ
ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് അപകടം സംഭവിച്ചത്.വീടിന് തൊട്ടു ചേർന്നുള്ള വയലിൽ ഉണ്ടായ വെള്ളപ്പൊക്കം കാണുന്നതിനാണ് സുഹൈൽ സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നത്.അതിനിടയിൽ കാൽവഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആദ്യം കണ്ടെത്താൻ സാധിച്ചില്ല.പിന്നീട് വീണതിന് തൊട്ട് എതിർവശത്തെ വെള്ളക്കെട്ടിൽ നിന്നാണ് സുഹൈലിനെ കണ്ടെത്തിയത്.
തുടർന്ന് കരക്ക് എത്തിച്ച സുഹൈലിനെആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റും.
© Copyright - MTV News Kerala 2021





View Comments (0)