തീ വില; കത്തിക്കയറി സ്വർണം

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാം (ഒരു പവൻ) വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ കൂടുതൽ തുക ചെലവാകും. പണിക്കൂലി ഏകദേശം 10 ശതമാനമെന്ന് കണക്കാക്കിയാൽ, 3 ശതമാനം ജിഎസ്ടിയും പണിക്കൂലിക്കുള്ള നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.33 ലക്ഷം വരെ ചെലവാകാം.

Share:
സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാം (ഒരു പവൻ) വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം...തീ വില; കത്തിക്കയറി സ്വർണം