
കോഴിക്കോട് :ചാലിയാറിൽ മത്സ്യം പിടിക്കുന്നതിനിടെ തോണിമറിഞ്ഞ് ഇരുപത്തിമൂന്ന് കാരനെ കാണാതായി.മാവൂർ കുതിരാടം സ്വദേശി ബാസിലിനെയാണ് കാണാതായത്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.ചാലിയാറിൽ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് മത്സ്യം പിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
ഇവർ രക്ഷപ്പെടുന്ന സമയത്ത് നോക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ബാസിൽ മുങ്ങിത്താഴുന്നത് കണ്ടത്.ഇവർ ബഹളം വെച്ചതോടെ പരിസരവാസികൾ ഓടിയെത്തി.ഉടൻതന്നെ മറ്റ് തോണികൾ ഉപയോഗിച്ച്തിരച്ചിൽ ആരംഭിച്ചു.കൂടാതെ മാവൂർ പയർ യൂണിറ്റിലും വിവരമറിയിച്ചു.
മാവൂർ ഫയർ ഓഫീസർ മുനവറുസമാൻ്റെ നേതൃത്വത്തിൽചാലിയാറിൽ ബാസിലിനെ കാണാതായ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചു.കൂടാതെ ഫയർ യൂണിറ്റിന്റെ മുങ്ങൽ വിദഗ്ധരും ഉടൻതന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കും.
© Copyright - MTV News Kerala 2021





View Comments (0)