പരിധിവിട്ട് കുതിച്ച് സ്വർണവില, ഒറ്റയടിക്ക് 1,16,000 കടന്നു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടിരിക്കുകയാണ് വില. പവന് ഒറ്റയടിക്ക് 3,160 രൂപയുടെ വർധനയോടെ 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ മുന്നേറ്റത്തോടെ 14,600 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുകയാണ്. 4,495 ഡോളർ നിലവാരത്തിലാണ് വ്യപാരം പുരോഗമിക്കുന്നത്.ബോണ്ട് വിപണികള്‍ക്ക് ആശ്വാസം പകരാന്‍ യുഎസ് ട്രഷറി വകുപ്പ് ഇടപെട്ടതിനെത്തുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആണ് വില കൂടിയിരിക്കുന്നത്. ഇതോടെ ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം കുതിച്ചുയര്‍ന്നത്.ഇന്നത്തെ വിലയനുസരിച്ച്, 3% GST കൂടി ചേർത്താൽ 8 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 1,20,304 വരും. ഇതിന് പുറമെ ജ്വല്ലറി അനുസരിച്ച് മേക്കിങ് ചാർജ് കൂടി നൽകണം. ഉദാഹരണത്തിന് 10% മേക്കിങ് ചാർജ് കണക്കാക്കിയാൽ 11,680 കൂടി വരും. മേക്കിങ് ചാർജ് ഉൾപ്പെടെ മൊത്തം തുകയിൽ 3% GST കൂടി കണക്കാക്കിയാൽ ഏകദേശം 1,32,334 നൽകേണ്ടിവരും. അതായത് 10% മേക്കിങ് ചാർജ് ഉള്ള ആഭരണത്തിന് 8 ഗ്രാമിന് ഏകദേശം 1.32 ലക്ഷം ചെലവ് വരും.