
ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ്.ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിന് എത്തിച്ച ശേഷം തിങ്കളാഴ്ച രാത്രി ജീപ്പിൽ വിശ്രമിക്കാൻ പോയതായിരുന്നു വിനു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)