മഴയ്ക്ക് ശമനമില്ല; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത

MTV News 0
Share:

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ വരെയുമാണ് മുന്നറിയിപ്പ്.സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 26 ആയി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വിവിധയിടങ്ങളില്‍ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 52 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 565 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് ഇടുക്കിയിലും കോട്ടയത്തുമാണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്. കോട്ടയം ജില്ലയില്‍ മാത്രം അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Share:
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.കള്ളക്കടല്‍...മഴയ്ക്ക് ശമനമില്ല; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത