വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

MTV News 0
Share:

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ഇന്നും കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പവർക്കട്ട് ഉണ്ടാകുമെന്ന അറിയിപ്പ്. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

Share:
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള...വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത