വിജിലൻസ് ബോധവൽക്കരണ വാരാചരണം:ക്ലാസ് സംഘടിപ്പിച്ചു

MTV News 0
Share:

 

വിജിലൻസ് ബോധവൽക്കരണ വാരാചരണം 2026 ൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്കും വകുപ്പ് മേധാവികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഉത്തരമേഖല എസ്. പി. സുദർശൻ അധ്യക്ഷത വഹിച്ചു.അഴിമതിരഹിത സമൂഹവും സുതാര്യമായ ഭരണസംവിധാനവും കെട്ടിപ്പടുക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് ഷിബു തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതുജീവിതത്തിലും ഭരണനിർവഹണത്തിലും സത്യസന്ധതയും സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടർന്ന് ‘വിജിലൻസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ വടകര ഡി. വൈ. എസ്. പി. കെ. കെ. ബിജു ക്ലാസെടുത്തു. അഴിമതി തടയുന്നതിൽ വിജിലൻസ് സംവിധാനത്തിന്റെ പങ്ക്, അഴിമതിക്കെതിരായ ജാഗ്രത, സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.കോഴിക്കോട് ഡെപ്യൂട്ടി കലക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, സുബൈർ, വിജിലൻസ് സ്പെഷ്യൽ സെൽ എസ്. പി. ബാലകൃഷ്ണൻ നായർ, വിജിലൻസ് ഡി. വൈ.എസ്.പിമാരായ സജീവ് കുമാർ, എം.പി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.അഴിമതിക്കെതിരായ ജാഗ്രത വളർത്തുക, ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തബോധവും ശക്തിപ്പെടുത്തുക, അഴിമതിരഹിത ഭരണനിർവഹണം ഉറപ്പാക്കുന്നതിൽ ഓരോരുത്തരുടെയും പങ്ക് ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യങ്ങൾ. നടക്കുന്നത്.സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്നു വരെയാണ് രാജ്യത്ത് വിജിലന്‍സ് വാരാചരണം സംഘടിപ്പിക്കുന്നത്. ‘പ്രോബിറ്റി ടു പ്രോസ്പിരിറ്റി’ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ വാരാചരണം.

Share:
  വിജിലൻസ് ബോധവൽക്കരണ വാരാചരണം 2026 ൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്കും വകുപ്പ് മേധാവികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഉത്തരമേഖല എസ്. പി. സുദർശൻ അധ്യക്ഷത വഹിച്ചു.അഴിമതിരഹിത സമൂഹവും സുതാര്യമായ ഭരണസംവിധാനവും കെട്ടിപ്പടുക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് ഷിബു തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതുജീവിതത്തിലും ഭരണനിർവഹണത്തിലും സത്യസന്ധതയും സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പാക്കേണ്ടതിൻ്റെ...വിജിലൻസ് ബോധവൽക്കരണ വാരാചരണം:ക്ലാസ് സംഘടിപ്പിച്ചു