
സഞ്ജു ഏഷ്യൻ ഗെയിംസ് എംഎയിൽ നിന്നും പുറത്തേക്ക്?; ടീമില്‍ വൻ മാറ്റങ്ങൾക്ക് ബിസിസിഐ
സിംബാബ്വെ പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കയതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമായിരുന്നു ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണം.വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ടാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്നും ഏഷ്യൻ ഗെയിംസ് ടീമില്‍ സഞ്ജുവുണ്ടല്ലോ എന്നും പറയുന്നു.എന്നാല്‍ സിംബാബ്വെ പര്യടനത്തിന് പിന്നാലെ സഞ്ജുവിനെ ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമമായ ‘ദി ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നത്.അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം ഫോമാണ് സഞ്ജുവിന് കനത്ത തിരിച്ചടിയായത്. ടൂറിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 6 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇന്ത്യയ്ക്ക് ടി 20 ലോകകപ്പ് കിരീടം നേടി കൊടുത്ത സഞ്ജുവിനെ മാറ്റിനിർത്തിയതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)