
നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ രോഗിയ്ക്ക് മരുന്നു മാറി നല്‍കിയതായി കുടുംബത്തിന്റെ പരാതി. നല്‍കേണ്ട മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതോടെ രോഗിയുടെ ശാരീരികാവസ്ഥ മോശമായി. കല്ലാച്ചി സ്വദേശി ചന്ദ്രനാണ് (71) മരുന്നു മാറി നൽകിയത്. ഈ മാസം 16ന് മെഡിക്കൽ കോളജിൽ നിന്നു റഫർ ചെയ്തതിനെ തുടർന്നാണു ചന്ദ്രനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൻജക്ഷൻ വഴി മരുന്നു നൽകാനാണു മെഡിക്കൽ കോളജ് ആശുപ്രതിയിൽ നിന്നു നിർദേശിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മരുന്നുമാറി ഉറക്കഗുളിക നല്‍കിയതോടെ ക്ഷീണം വര്‍ധിക്കുകയും നടക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)