പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

MTV News 0
Share:

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം.തമീഴ്‌നാട്ടിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നും നിലപാടെടുത്തത് ചര്‍ച്ചയായിരുന്നു. പിന്നാലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുകകൂടി ചെയ്തതോടെ മുല്ലപ്പെരിയാര്‍ പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഇതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയയാണ് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.കേരളത്തിന്റെ പ്രതിനിധി ഇല്ലാതെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അനൗചിത്യമാണെന്നായിരുന്നു കേരളത്തിന്റെ വിമര്‍ശനം. കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഡാമുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്രത്തെ കൃത്യമായി അറിയിക്കണമെങ്കില്‍ കേരളത്തിന്റെ അംഗം തന്നെ സമിതിയില്‍ വേണമെന്നും വിശദീകരിച്ചിരുന്നു. പുതിയ അംഗത്തെ ഉടന്‍ തന്നെ നാമനിര്‍ദേശം ചെയ്യുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചിരിക്കുന്നത്.

Share:
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരള സര്‍ക്കാര്‍ പ്രതിനിധിയായ ടി ആര്‍ ശിവരാജിനെ മാറ്റി ഉത്തര്‍പ്രദേശ് പ്രതിനിധി എം എല്‍ ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉള്‍പ്പെടുത്താനുള്ള തീരുമാനം.തമീഴ്‌നാട്ടിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചാല്‍ മതിയെന്നും നിലപാടെടുത്തത് ചര്‍ച്ചയായിരുന്നു. പിന്നാലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന്...പ്രതിഷേധം ഫലം കണ്ടു; മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും