
ലക്ഷത്തിന് താഴേക്കെന്ന സൂചനകള്‍ക്കിടെ സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്നും വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപ വര്‍ധിച്ച് 1,03,840 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 12980 രൂപയിലെത്തി. ഇന്നലെ രാവിലെ 1,02,760 രൂപയിലെത്തി മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു. പെട്ടന്നാണ് ഉച്ചയ്ക്ക് വില കൂടിയത്. 2025 നവംബറിന് ശേഷം ആദ്യമായി വില 4000 ഡോളറിന് താഴേക്ക് പോയ ദിവസമായിരുന്നു ഇന്നലെ. ഇതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. പിന്നീട് സ്വര്‍ണ വില 4000 ഡോളറിലേക്ക് തിരികെ കയറിയതോടെയാണ് കേരളത്തിലും വില കൂടിയത്. നിലവില്‍ 4009 ഡോളറിലാണ് സ്വര്‍ണ വില. 4037 ഡോളര്‍ വരെ തിരികെ കയറിയ ശേഷമാണ് ഇറക്കം. ഈ ചാഞ്ചാട്ടമാണ് കേരളത്തില്‍ വില ഉയര്‍ത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)