
എബോള വൈറസ് വ്യാപനം; മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്ര സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. ഇതോടൊപ്പം ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ അനുവദിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കുന്നതും സൗദി തടഞ്ഞിട്ടുണ്ട്. സൗദിയിൽ എത്തുന്നതിന് മുൻപുള്ള 21 ദിവസത്തിനിടയിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സന്ദർശനം നടത്തുകയോ താമസിക്കുകയോ ചെയ്ത ശേഷം, മറ്റ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്ന യാത്രക്കാർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.ആരോഗ്യ സംരക്ഷണവും പകർച്ചവ്യാധി പ്രതിരോധവും ലക്ഷ്യമിട്ട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആഭ്യന്തര, അന്തർദേശീയ ഏജൻസികളുമായി ചേർന്ന് ശക്തമായ നിരീക്ഷണമാണ് നടത്തിവരുന്നത്. രോഗബാധിത പ്രദേശങ്ങൾക്ക് സമീപമുള്ള റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി അതിർത്തികളിൽ പ്രത്യേക ഹെൽത്ത് സ്ക്രീനിംഗും പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)