
ക്രിക്കറ്റിനോട് സലാം ചൊല്ലി സ്റ്റോക്സ്; അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്. 2011-ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2022 മുതല്‍ ഇംഗ്ലണ്ട് ടീമിന്റെ നായകനാണ് സ്റ്റോക്സ്. ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം ടീമിന്റെ പടിയിറങ്ങുന്നത്.ഇതുവരെ 122 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍നിന്ന് 7228 റണ്‍സാണ് താരം എടുത്തത്. 250 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 258 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. 2013-ല്‍ ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ടെസ്റ്റ് മത്സരങ്ങളില്‍ 14 സെഞ്ചുറി നേടിയിട്ടുണ്ട്. 37 അര്‍ധ സെഞ്ചുറികളും പേരിലാക്കി. ബൗളിങ്ങില്‍ 22 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്തതാണ് പ്രധാന നേട്ടം. ഏകദിന ക്രിക്കറ്റിലും മികച്ച പ്രകടനമാണ് സ്റ്റോക്സിന്റേത്.114 മത്സരങ്ങളില്‍നിന്ന് 3463 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ച് സെഞ്ചുറിയും 24 അര്‍ധ സെഞ്ചുറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടി20 ക്രിക്കറ്റില്‍ 43 മത്സരങ്ങളിലായി ഇംഗ്ലണ്ടിനുവേണ്ടി 585 റണ്‍സെടുത്തു. ഏകദിനത്തില്‍ 74 വിക്കറ്റ് നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 26 വിക്കറ്റും സ്വന്തമാക്കി. ഐപിഎലില്‍ വിവിധ ടീമുകള്‍ക്കുവേണ്ടി 45 മത്സരങ്ങളില്‍ പങ്കെടുത്തു.ട്രെൻഡ്ബ്രിഡ്ജിൽ നാലാം ദിവസത്തെ കളി തുടങ്ങുന്നതിന് മുമ്പാണ് സ്റ്റോക്സ് സഹതാരങ്ങളെ തന്റെ തീരുമാനം അറിയിച്ചത്. വൈകാരികമായിരുന്നു പ്രതികരണം. ഇംഗ്ലണ്ട് താരങ്ങളെ ഏറ്റവുമധികം ഉത്തേജിപ്പിച്ച ക്യാപ്റ്റനായിരുന്നു ബെൻ എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നന്ദി പറഞ്ഞു. 2019ൽ ഇംഗ്ലണ്ടിനെ ഏകദിന ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ബെൻസ്റ്റോക്സ്. ബൌണ്ടറികളുടെ എണ്ണത്തിൽ വിജയിയെ നിർണയിച്ച ആ ഫൈനലിൽ 84 റൺസുമായി സ്റ്റോക്സ് ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു. ആഷസിൽ അതേവർഷം ഹെഡിങ്ലിയിൽ നേടിയ 135 റൺസ് പ്രകടനവും എടുത്തുപറയേണ്ടതാണ്. ഒരു വിക്കറ്റിനായിരുന്നു ആ ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
© Copyright - MTV News Kerala 2021





View Comments (0)