13 വയസ് മുതൽ ലഹരി; കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിലെ പകയുടെ കഥ

MTV News 0
Share:

കോഴിക്കോട് പാളയത്ത് ബന്ധുവായ യുവാവിനെ പ്രതി ദീപക്ക് കൊലപ്പെടുത്തിയത്തിന് പിന്നിൽ ദീർഘകാലത്തെ പകയും ലഹരി നൽകിയ ക്രൂരതയുമാണെന്ന് പൊലീസ്. ഞായറാഴ്ച രാത്രി ബിജുവിനെ വകവരുത്താൻ ദീപക് എത്തിയത് സ്വന്തം സഹോദരന്റെ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു. ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കാറുള്ള ദീപക്കിന് ചേട്ടനോട് കടുത്ത ശത്രുതയുണ്ടായിരുന്നു.ബിജുവിനെ കൊന്ന് കേസ് ചേട്ടന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ഈ നീക്കം. രക്തം പുരണ്ട ടീഷർട്ട് ധരിച്ച് ദീപക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. കൃത്യത്തിനു ശേഷം ഈ ടീഷർട്ട് ഇയാൾ വീടിന് പിന്നിലിട്ട് കത്തിച്ചുകളയുകയും ചെയ്തു.കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദീപക്, തൊട്ടടുത്ത ബന്ധുവായിരുന്നിട്ടുപോലും ബിജുവിന്റെ സംസ്കാര ചടങ്ങിൽ മാത്രമാണ് പങ്കെടുക്കാൻ എത്തിയത്. ഈ പെരുമാറ്റത്തിലെ പൊരുത്തക്കേടാണ് പൊലീസിന് ദീപക്കിലേക്ക് സംശയം നീളാൻ കാരണം. തുടന്ന് വീടുകളിലെത്തി ചോദ്യം ചെയ്തപ്പോൾ എതിർപ്പൊന്നും കൂടാതെ ദീപക് കുറ്റം സമ്മതിക്കുകയായിരുന്നു.