യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

MTV News 0
Share:

കോഴിക്കോട്: ആലപ്പുഴ എറണാകുളം തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പ റമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിലാണ് മൃതദേഹം കിടന്നിരുന്നത്. അരൂർ പോലീസ് സ്ഥലത്തെത്തി. ട്രെയിനിൽ നിന്നും വീണു മരിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share:
കോഴിക്കോട്: ആലപ്പുഴ എറണാകുളം തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പ റമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ്റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിലാണ് മൃതദേഹം കിടന്നിരുന്നത്. അരൂർ പോലീസ് സ്ഥലത്തെത്തി. ട്രെയിനിൽ നിന്നും വീണു മരിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.