
മുക്കത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്തിന് സമീപം പാമ്പിഴഞ്ഞപ്പാറ സ്വദേശി പള്ളത്ത് ഫൈസല്‍(37), ഭാര്യ അലീഫാത്തിമ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ നീലേശ്വരം നടുക്കില് വെച്ച് ഇന്നലെ രാത്രി 7.30-ഓടെയായിരുന്നു അപകടം.അപകടത്തില്‍ ഫൈസലിന്റെ കൈകാലുകള്‍ക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകള്‍ക്കും പുറം ഭാഗത്തുമാണ് പരിക്ക്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)