മതിയായ രേഖകളില്ലാതെ താമസം; കോഴിക്കോട് സ്പാ സെന്റര്‍ ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍

MTV News 0
Share:

കോഴിക്കോട് നഗര്‍ ഗോവിന്ദപുരത്ത് മതിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ താമസിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി. സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള യാസീന്‍ എന്നയാളുടെ വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോണ്‍ (26) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ സ്ത്രീകളായ റോഷ്‌നാരയും പാപ്പിയയും കോഴിക്കോട്ടെ വിവിധ സ്പാ സെന്ററുകളിലാണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വിദേശികളായ ചില വ്യക്തികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെയും പരിശോധനയുടെയും ഭാഗമായി വെള്ളിയാഴ്ച ഉച്ചയോടെ നടക്കാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.പാസ്പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലാതെയാണ് ഇവര്‍ താമസിച്ചിരുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ ആക്ട് പ്രകാരം പ്രതികള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.