‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫർ;കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, വിലക്കിഴിവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു

MTV News 0
Share:

 

കേരളത്തിന്റെ 70-ാം പിറവി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സപ്ലൈക്കോ. ‘കേരളത്തിന് 70, കേരളപ്പിറവി സപ്ലൈക്കോയോടൊപ്പം’ എന്ന ടാഗ്‌ലൈനോടെയാണ് സപ്ലൈക്കോ ഈ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.    ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന 70 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കുന്നതാണ് ഒരു ഓഫര്‍. വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ നിന്ന് 70 രൂപ കുറച്ചാണ് ഈ ആനുകൂല്യം. ഈ ഓഫർ നവംബർ 1 മുതൽ 7 വരെ ലഭ്യമാണ്.കേരളപ്പിറവിക്ക് മധുരം കൂട്ടാൻ ശബരി പായസമിക്സുകൾക്ക് 10 ശതമാനം വിലക്കുറവിൽ നല്‍കുന്നതാണ് മറ്റൊരു ഓഫര്‍. ഈ ഓഫർ നവംബർ 1 മുതൽ 30 വരെ നീണ്ടുനിൽക്കും. ‘മ’ യിൽ തുടങ്ങും രുചിക്കൂട്ടുകൾക്ക് 7% വിലക്കുറവാണ് മറ്റൊരു ഓഫര്‍. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി (100 ഗ്രാം പാക്കറ്റുകൾ) എന്നിവയ്ക്ക് 7 ശതമാനം വിലക്കുറവ് ലഭിക്കും. ഈ ഓഫർ നവംബർ 1 മുതൽ 7 വരെയാണ്.