ശിശുദിനാഘോഷം; മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂളിൽ നടന്നു

MTV News 0
Share:

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂളിൽ നടന്നു. ജില്ലാ ശിശുക്ഷേമ സമിതി നേരത്തെ നടത്തിയ പ്രസംഗ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത കുട്ടി നേതാക്കളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ശിശുദിന റാലിയോടെ പരിപാടികൾക്ക് തുടക്കമായി. മുക്കം നഗരസഭ കൗൺസിലർ കെ. ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊവിഡൻസ് സ്കൂളിലെ വിദ്യാർഥിനി എം. ടി. ദിയ മെഹറിൻ സ്വാഗതം പറഞ്ഞ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വടകര സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥിനി ഇഷ സിത്താര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പൊക്കുന്ന് ജി. ജി.യു. പി. സ്കൂളിലെ വിദ്യാർഥിനി കെ. പി. ഹിന ഫാത്തിമ അധ്യക്ഷത വഹിച്ചു.കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണെന്നും ലഹരിക്ക് അടിമയായി ജീവിതം നശിപ്പിക്കാതെ നല്ല പൗരന്മാരായി വളരണമെന്നും കുട്ടികളുടെ പ്രധാനമന്ത്രി ഇഷ സിത്താര ശിശുദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാതല ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യരചന, ക്വിസ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശിശുദിന സ്റ്റാമ്പിന്റെ ജില്ലാതല പ്രകാശനം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക് നിർവഹിച്ചു. വാണിമേൽ എം. യു. പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ അമീൻ സ്റ്റാമ്പ് ഏറ്റുവാങ്ങി.ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ. പി. ചാന്ദിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. ശ്രീദേവ്, ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി. സുന്ദരൻ, ജില്ലാ ശിശു ക്ഷേമ സമിതി ട്രഷറർ കെ. വിജയൻ, ജില്ലാ ശിശു ക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി കെ. സുധീർ കുമാർ, മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂൾ പ്രധാനാധ്യാപിക ബബിത, ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Share:
  ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂളിൽ നടന്നു. ജില്ലാ ശിശുക്ഷേമ സമിതി നേരത്തെ നടത്തിയ പ്രസംഗ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത കുട്ടി നേതാക്കളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ശിശുദിന റാലിയോടെ പരിപാടികൾക്ക് തുടക്കമായി. മുക്കം നഗരസഭ കൗൺസിലർ കെ. ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊവിഡൻസ് സ്കൂളിലെ വിദ്യാർഥിനി എം. ടി. ദിയ മെഹറിൻ സ്വാഗതം പറഞ്ഞ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വടകര സെന്റ് ആന്റണീസ്...ശിശുദിനാഘോഷം; മണാശ്ശേരി ഗവൺമെന്റ് യു. പി. സ്കൂളിൽ നടന്നു