സൗഹൃദം കൊടിയത്തൂരിന്റെ നേതൃത്വത്തിൽ ഓണം സൗഹൃദ സംഗമവും കലാ പരിപാടികളും നടത്തി . സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു . വെറുപ്പും മത വിദ്വേഷങ്ങളും വർധിക്കുന്ന വർത്തമാന കാലത്ത് മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി പരസ്പരം സ്നേഹിക്കുകയും സൗഹാർദ്ദം പങ്കിടുകയും ചെയ്യുന്ന ഇത്തരം സൗഹൃദ വേദികൾ വളരെ പ്രസക്തമാണെന്ന് ദിവ്യ ഷിബു പറഞ്ഞു. കൊടിയത്തൂർ മഹല്ല് ഖാദി എം എ അബ്ദുസലാം മാസ്റ്റർ , ഗൗതമൻ പത്തനാപുരം എന്നിവർ പ്രഭാഷണം നടത്തി . കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , വി. ഷംലൂലത്ത് , വാർഡ് മെമ്പർമാരായ ബാബു പെലുക്കുന്നത്ത് , മറിയം കുട്ടിഹസ്സൻ , ആയിശ ചേലപ്പുറത്ത് , ടി.കെ അബൂബക്കർ മാസ്റ്റർ , കെ.ജി സീനത്ത് എന്നിവർ ആശംസകൾ നേർന്നു . സൗഹൃദം കൊടിയത്തൂർ ജനറൽ കൺവീനർ കെ.സി അൻവർ സ്വാഗതവും കൺവീനർ മാധവൻ കുളങ്ങര നന്ദിയും പറഞ്ഞു .
പരിപാടികൾക്ക് ഹരിദാസൻ മാസ്റ്റർ , ടി പി അബ്ദുല്ല , അഡ്വ. ഉമ്മർ പുതിയോട്ടിൽ , ശരീഫ് അമ്പലക്കണ്ടി , എം.വി അബ്ദുറഹ്മാൻ , കെ.ടി ലത്തീഫ് , നിയാസ് ചെറുവാടി എന്നിവർ നേതൃത്വം നൽകി .
© Copyright - MTV News Kerala 2021
View Comments (0)