കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം.അപകടത്തിൽ ബസ് യാത്രികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വില്‍പനക്കായി എത്തിച്ച എട്ട് കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വെസ്റ്റ് ബംഗാള്‍ രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ...
  സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിൽ പൊതുവിതരണ സമ്പ്രദായം പോലെ തന്നെ ഐ സി ഡി എസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും എന്നാൽ ഐസിഡിഎസ് പ്രവർത്തനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ജിനു സഖറിയ ഉമ്മൻ. കോഴിക്കോട് ജില്ലയിലെ...
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ.സഫീർ (43) ആണ് കോഴിക്കോട് നിന്ന് റെയിൽവേ പൊലീസിന്റെ പിടിയിലായത്.2004 ജൂൺ 24ന് ചെന്നൈ എഗ്‌മോറിൽ...
മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ പൊതു ആതുരാലയം ഇനിമുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് (ആസ്ഥാന) ആശുപത്രി. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെയാണ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി സംസ്ഥാന ആരോഗ്യവകുപ്പ് ഉയർത്തിയത്. ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ സെക്രട്ടറി ദീപാ സുരേന്ദ്രൻ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ്...
തെരുവ് നായയെ വിഴുങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി. കോഴിക്കോട് ഉള്ളിയേരിയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. ഉള്ളിയേരി കക്കഞ്ചേരിയില്‍ മനാട് ആണ്ടിലേരിതാഴെ ബിന്‍ഷാദിന്റെ വീടിന്റെ പുറകു വശത്തായാണ് 25 കിലോഗ്രാമോളം തൂക്കം വരുന്ന ഭീമന്‍ പെരുമ്പാമ്പിനെ കണ്ടത്.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തെരുവ്...
കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളംമുതൽ രാമനാട്ടുകരവരെയുള്ള ഭാഗത്തിന്റെ ഇരുവശത്തെയും സർവീസ് റോഡുകൾ വീതികൂട്ടി വികസിപ്പിക്കുന്നു. മൊത്തം 28 കിലോമീറ്റർ ദൈർഘ്യംവരുന്ന ബൈപ്പാസ് സർവീസ് റോഡിന്റെ വീതികുറവുള്ള ഭാഗങ്ങൾ മാത്രമാണ് പ്രത്യേകമായി കണ്ടെത്തി വികസിപ്പിക്കുന്നത്. ഇതിന്റെ ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങൾ ആരംഭിച്ചു.ബൈപ്പാസിന്റെ ഈ റീച്ചിന്റെ നിർമാണം നടത്തിയ...
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസിൽ കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ.റാഷിക്കിനെ (58) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 20 ന് ആണ് അതിജീവിതയെ ഇയാൾ കാറില്‍ കയറ്റി കൊയിലാണ്ടിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. യുവതിയുടെ...
ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കാര്‍ യാത്രികരായ യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശികളായ അഭിറാം ലൂക്ക(24), സഹോദരന്‍ ആദര്‍ശ്(29) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. നടക്കാവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി...
കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ...