പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ...
കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരുവിൽ ബന്ദിയാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി. യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അവ നാട്ടിലുള്ള അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. എട്ട് ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവ് ചേവായൂർ പൊലീസ്...
2026 NEET എക്സാമിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ റാനിയ എസ്.പി യെ കൊയിലാട്ട് ജ്വല്ലറി ആദരിച്ചു.നീറ്റിൽ 647 മാർക്കോടെ 1670 ആം റാങ്കാണ് റാനിയ നേടിയത്.റാനിയക്ക് എല്ലാവിധ അനുമോദനവും ആശംസയും പ്രാർത്ഥനയും നേരുന്നതായും ജ്വല്ലറി അധികൃതർ പറഞ്ഞു.മുക്കം കൊടിയത്തൂർ കൊളായിൽ ജാഫറിന്റെ മകളാണ്...
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്ക് ശമനമായതോടെ കൊടുവള്ളി മേഖലയിലെ പ്രളയക്കെടുതിക്ക് നേരിയ ആശ്വാസം. കരകവിഞ്ഞൊഴുകിയിരുന്ന പൂനൂർ പുഴയും ചെറുപുഴയും വിവിധ തോടുകളും ജലനിരപ്പ് താഴ്ന്നതോടെ സ്വാഭാവിക ഒഴുക്കിലേക്ക് മടങ്ങിത്തുടങ്ങി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം പൂർണമായും ഇറങ്ങുകയും ദുരിതബാധിതർക്ക് ആശ്വാസമാകുകയും ചെയ്തു.മലവെള്ളപ്പാച്ചിലിനെ...
മുഖ്യമന്ത്രി വി ഡി സതീശനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് കോഴിക്കോട് സൈബര്‍ പൊലീസ്. ബേപ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ കെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. നിതിന്‍ കക്കാടത്ത് എന്ന ഐഡിയില്‍ ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. കമന്റ്...
നടക്കാവ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. എസ്ഐ എൻ.ലീലയെ ആണ് പ്രതി ആക്രമിച്ചത്. നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർഗോഡ് പരപ്പ കരിമറ്റം സ്വദേശി അദിത്ത് ജോസഫിനെയാണ് (28) നടക്കാവ് പോലീസ് അറസ്റ്റ്...
ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവിസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് ആണ് മരിച്ചത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും...
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് നിർമാണത്തിലിരിക്കുന്ന ജലവൈദ്യുതപദ്ധതിക്ക് സമീപത്തെ കോൺക്രീറ്റ് നടപ്പാലത്തിന് വിള്ളൽ. 1987-ൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയുടെ നടുഭാഗത്തായാണ് വലിയവിള്ളൽ രൂപപ്പെട്ടത്. പൂവാറൻതോട്ടിൽനിന്ന് ഓളിക്കൽ ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക മാർഗമാണ് ഈ നടപ്പാലം. കഴിഞ്ഞവർഷം കെ.എസ്.ഇ.ബി. മിനി ജലവൈദ്യുതപദ്ധതിക്കായി സമീപത്തെ കൂറ്റൻപാറകൾ അത്യുഗ്ര സ്ഫോടകവസ്തുക്കൾ...
കനത്തമഴയിൽ നവീകരണപ്രവൃത്തികൾ നടക്കുന്ന പരപ്പൻപൊയിൽ -പുന്നശ്ശേരി റോഡിൽ മാട്ടുലായിക്കും കുളിരാന്തിരിപാലത്തിനും ഇടയിലുള്ള എളേറ്റിൽ ഈസ്റ്റ് മരുതുള്ളയിൽ റോഡിന്റെ ഒരു ഭാഗത്തെ കരിങ്കല്ലിൽപ്പണിത സംരക്ഷണഭിത്തിയുടെ കുറച്ചുഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. 30 വർഷത്തിലധികം പഴക്കമുള്ള സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. മണ്ണിൽനിന്നും നാല് മീറ്ററോളം ഉയരത്തിലും പത്തുമീറ്ററോളം നീളത്തിലുമാണ്...









