കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം 964 ആയി. ആകെ 32 ക്യാമ്പുകളാണ് നിലവിലുള്ളത്. 365 കുടുംബങ്ങളിലെ 376 പുരുഷന്മാരും 418 സ്ത്രീകളും 170 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍...
കോഴിക്കോട് വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽ പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ...
അമ്പായത്തോട്ട് പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു.പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും എം.എൽ.എ. അറിയിച്ചു. ഞായറാഴ്ച...
കോഴിക്കോട് ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ കഴിയുന്നു. ആകെ 30 ക്യാമ്പുകളിലായി 321 കുടുംബങ്ങളിലെ 308 പുരുഷന്മാരും 386 സ്ത്രീകളും 168 കുട്ടികളുമാണ് കഴിയുന്നത്.കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ...
മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന യുവാവ് പിടിയിൽ . ഝാർഖണ്ഡ് സ്വദേശി ഔസാങ്ഖാൻ (31) ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്തു അകത്തുകയറിയ പ്രതി...
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയത്.കുറ്റിക്കാട്ടൂര്‍ കണിയാത്ത് പള്ളിക്ക് സമീപമുള്ള പാലത്തിലാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക്...
കോഴിക്കോട് നഗരമധ്യത്തിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ പ്രതി പിടിയിൽ.നല്ലളം സ്വദേശി കെ.വിപിനാണ് പൊലീസ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ്, കോഴിക്കോട് അരക്കിണർ സ്വദേശി നൗഷിദ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് നടുവട്ടം സ്വദേശി ആദിൽ റോഷൻ കുത്തേറ്റ്...
ബേപ്പൂർ തുറമുഖത്തുനിന്നുപോയ മീൻപിടിത്തബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് കടലിൽക്കുടുങ്ങി. കനത്തതിരകളിൽപ്പെട്ട് ചാലിയം കപ്പലങ്ങാടിയിൽ കടൽഭിത്തിയിലിടിച്ച് ഭാഗികമായി തകർന്ന ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെയും കപ്പലങ്ങാടിയിലെ നാട്ടുകാരും മീൻപിടിത്തത്തൊഴിലാളികളും സാഹസികമായി രക്ഷപ്പെടുത്തി.പുലർച്ചെ മൂന്നുമണിയോടെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട ‘മിറാജ്’ എന്നബോട്ടാണ് എൻജിന്റെ ബെൽറ്റ് പൊട്ടിയതിനെത്തുടർന്ന് തുറമുഖത്തിന് ഏഴുനോട്ടിക്കൽമൈൽ അകലെ കടലിൽകുടുങ്ങിയത്.ഒന്നേകാൽക്കോടി...
കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന് മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന് മാസിന് നൗഷാദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കനത്ത മഴയില്‍ റോഡില്‍ നിന്ന്...
കൂടരഞ്ഞി പൂവാറൻതോട് ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് താഴ്വരയിലെ പുഴകളിലും തോടുകളിലും വൻതോതിൽ ചെളിയും മണ്ണും നിറഞ്ഞ വെള്ളം ഒഴുക്കുവെള്ളമായി എത്തുന്നുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു....









