നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാര്‍ജ് ചെയ്തു. ജൂണ്‍ 11ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാളാണ് പൂര്‍ണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ...
താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സമരം പുനഃരാരംഭിച്ച് സമരസമിതി. ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ,...
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രകാശൻ കെ.ജി.യെ (56) കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുനിന്നും കാണാനില്ലെന്ന് പരാതി. ജൂലായ് 29 മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വയനാട് സുൽത്താൻ ബത്തേരി കിടങ്ങനാട് സ്വദേശിയായ പ്രകാശൻ, കല്ലുമോളിൽ...
മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണാഭരങ്ങൾ ആയിരുന്നു നഷ്ടപെട്ടത്.കഴിഞ്ഞ മാസം...
വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ കണ്ടെത്തി. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും...
താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നല്കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മാലിന്യം പുഴയിലേക്കൊഴുകിയതായി കണ്ടെത്തിയിട്ടില്ല. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.പഞ്ചായത്തിന്റെ പരിശോധനയില്‍ മാലിന്യം പുഴയിലേക്കൊഴുക്കിയെന്ന്...
കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് നിയന്ത്രണവിധേയമായതും പരിഗണിച്ചാണ് ഷട്ടറുകള്‍ പൂര്‍ണമായി അടക്കാന്‍...
കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എല്ലാ ചടങ്ങുകളും ഹരിതചട്ടം പൂര്‍ണമായി പാലിച്ച് നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അറിയിച്ചു. ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. ബലിതര്‍പ്പണത്തിന് ഉപയോഗിക്കുന്ന തുണികള്‍ ഉള്‍പ്പെടെയുള്ള...
ദേശീയപാത 66ലെ അഴിയൂർ – വെങ്ങളം റീച്ചിൽ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ യാത്രാദുരിതവും സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പ്രതിഷേധം അറിയിച്ചു. വടകരയിലെ യാത്രാ ദുരിതം, സർവീസ് റോഡുകളുടെ തകർച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചിൽ,...
മലബാറിലെ പ്രവാസികൾക്ക് ആശ്വാസം പകർന്ന് സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു. ഡിസംബർ നാല് മുതലാണ് സർവിസ് പുനരാരംഭിക്കുക. ആഴ്ചയിൽ മൂന്ന് സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട് സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട്...









