കോഴിക്കോ‌ട് : ലോകോത്തര ഷോപ്പിങ്ങിൻ്റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ്...
തിരുവമ്പാടി:തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്.ഇന്ന് രാവിലെയാണ് ഔട്ട്ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന രീതിയിൽ കാണപ്പെട്ടത്. പണമോ മദ്യ കുപ്പികളോ നഷ്ട‌പ്പെട്ടിട്ടുണ്ടോ എന്നറിയാൻ കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ്...
തിരുവനന്തപുരം: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി....
മുക്കം:ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍...
കോഴിക്കോട്: കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ അഞ്ചര യോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്. കൊണ്ടോട്ടിയിൽ നിന്നും...
വടകര: വടകര സ്വദേശിയായ യുവാവ് കോരപ്പുഴ പാലത്തിൽ നിന്നും ചാടി മരിച്ചു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാൾ കോരപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി ബോയ്...
സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. ടി പി രാമകൃഷ്ണൻ അടുത്ത എൽ ഡി എഫ് കൺവീനറാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതർ എറിഞ്ഞ് തകർത്തു. കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകർത്തത്. ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ...
മാവൂർ:ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, ഒളവണ്ണ, കുന്നമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ നേരത്തെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങ്...
കോഴിക്കോട് : ഓണാവധിദിവസങ്ങളിൽ പ്രാദേശിക മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിന് കടത്തിക്കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്ത വിദേശമദ്യത്തിന്റെ വൻശേഖരം ചേവായൂർ പോലീസ് പിടികൂടി. 280 കുപ്പികളിലായുള്ള 140.5 ലിറ്റർ വിദേശമദ്യമാണ് ചേവായൂർപോലീസ് പിടികൂടിയത്. മദ്യം കടത്തുകയും സൂക്ഷിക്കുകയും ചെയ്ത കോവൂർ ഇരിങ്ങാടൻപള്ളി മനാത്താനത്ത് റോഡിൽ കൊളപ്പുറത്ത്...