കടുത്ത വേനല്‍ച്ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലും സംസ്ഥാനത്തു മുന്നില്‍ കോട്ടയം. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനു കളമൊരുക്കി എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടതു, വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍.ഡി.എയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍.കോട്ടയം പാര്‍ലമെന്റ് സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുനല്‍കണമെന്ന്...
താമരശ്ശേരി   :  സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി , തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ  ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട  സാങ്കേതിക പഠന ക്ലാസ്  മാര്‍ച്ച്  2  ശനിയാഴ്ച കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും പരിശീലന...
സംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകള്‍ കൈവശം വയ്ക്കണമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍. എട്ടിന് ശേഷം ഹാജരാകുന്നവരെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്,...
കട്ടാങ്ങൽ:സംസ്ഥാനത്ത്  പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. 2021 മെയ് മാസം സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലങ്ങളുടെ...
സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ...
കോഴിക്കോട് : ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്തകരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെഅവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്.  താൽപ്പര്യമുള്ളവർ മാർച്ച് 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. മാർച്ചിൽ കോഴിക്കോട്ടാണ് അവാർഡ് ദാനം.
കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസില്‍ കാലിക്കറ്റ് എന്‍ഐറ്റി പ്രൊഫസര്‍ ഷൈജ ആണ്ഡവന് ജാമ്യം. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഷൈജയെ ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരായ ശേഷം...
തിരുവനന്തപുരം പേട്ടയില്‍ നിന്നു കാണാതായ അതിഥി തൊഴിലാളി ദമ്പതികളുടെ മകളെ 19 മണിക്കൂറിനു ശേഷം കണ്ടെത്തി. രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് രണ്ടു വയസുകാരിയെ കണ്ടെത്തിയത്.രാവിലെ പോലീസ് ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നതാണ്. തട്ടിക്കൊണ്ടുപോയവര്‍ രാത്രിയോടെ കുട്ടിയെ...
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ശരിവെച്ചു. പത്ത് പ്രതികളുടെ ശിക്ഷയാണ് ഹെെക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി. രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ...