പാലക്കാട്: പെട്ടെന്ന് ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തുവെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷ്.ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസിനെ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പണിപ്പെട്ടെന്നും സുമേഷ് പറഞ്ഞു. വലതുഭാഗത്തുനിന്ന്...
കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികൾ മരിച്ചു.കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാര്‍. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി...
കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) ഓർമ്മയായി. വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ...
തലശ്ശേരി:പ്രിയ സഖാവ് കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി. കോടിയേരിക്ക് നേരെ ശയ്യാവലംബിയായ പുഷ്പനെ ഉയര്‍ത്തി നിര്‍ത്തിയ വൈകാരിക നിമിഷങ്ങള്‍ക്ക് തലശേരി സാക്ഷിയായി. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എക്കാലവും വലിയ വികാരമായ സഖാവ് പുഷ്പന്‍ കോടിയേരിക്ക് വികാര നിര്‍ഭരമായ ആദരം അര്‍പ്പിച്ചപ്പോള്‍ ടൗണ്‍...
കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശേരി എസി കോളനിയില്‍ താമസിക്കുന്ന മുത്തുകുമാര്‍ എന്നയാളെയാണ് ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശ്ശേരി പൂവം രണ്ടാം...
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ച്‌ അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ വിദഗ്ധരില്‍ ഒരാളായ ഡോ.ബോബന്‍ തോമസ്.താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ നേരിട്ട വ്യക്തിയാണ് കോടിയേരി എന്നാണ് ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പാന്‍ക്രിയാസ് അര്‍ബുദരോഗം അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നു....
02-10-2022 ഞായറാഴ്ച തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം 03-10-2022 തിങ്കളാഴ്ച രാവിലെ 10 മുതൽ മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം രാവിലെ 11 മുതൽ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം വൈകുന്നേരം 3 ന് പയ്യാമ്പലത്ത് സംസ്കാരം
അന്തരിച്ച മുന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കണ്ണൂരിലെത്തിക്കും. നാളെ (02/10) പൂര്‍ണ്ണമായും തലശ്ശേരി ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ 10 മണി വരെ പൊതുദര്‍ശനം നടക്കും....
അഡ്വ പി ടി എ റഹീം എം എൽ എ യുടെ അനുശോചന കുറുപ്പിന്റെ പൂർണ രൂപം നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി കൂടുതൽ അടുത്തത് 2006 ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന...
ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് നാളെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങും ഈ മാസം ആറാം തീയതി വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.