സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ...
കോഴിക്കോട്: കോഴിക്കോട് ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി രാജൻ (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരനാണ് രാജൻ. ഇന്ന് രാവിലെ എട്ടര മണിക്ക് ഓഫീസ് വൃത്തിയാക്കി സമീപത്തെ...
തൃശ്ശൂര്‍: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ പുണ്യാഹം നടത്താനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും നടത്താനും തീരുമാനിച്ചു. നാളെ...
ദില്ലി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന്...
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം...
ഓണത്തിന് പൂക്കളുടെ വിസ്മയലോകം ഒരുക്കി, കണ്‍നിറയെ പൂക്കാഴ്ചകളുമായി ബേപ്പൂർ ബീച്ചിൽ സെപ്റ്റംബർ ഒന്ന് മുതൽ ഫ്ലവർ ഷോ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് ഫ്ലവർഷോ ഒരുക്കുന്നത്. പൂക്കളുടെ വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിലാണ് ഷോ...
ദില്ലി: രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം തനിക്ക് വിശദീകരിക്കാനുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ അറിയിച്ചു. രാഹുലിന് പറയാനുള്ളത് പാർട്ടി കേൾക്കും. രാഹുലിനെ കൂടി കേട്ട ശേഷമാകും അന്തിമ തീരുമാനം. ദില്ലി: രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം....
കോഴിക്കോട്: കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ...
സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് തുടര്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. യു ജി സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 19 വരെ ആണ് അപേക്ഷിക്കാനുള്ള സമയ...
മലയാള മണ്ണിൽ പന്തുതട്ടാൻ മിശിഹാ വരുന്നെന്ന വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികളെ ആവേശഭരിതരാക്കിയിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഇപ്പോഴിതാ ‘ഞങ്ങൾ കേരളത്തിലേക്ക് വരുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ വീഡിയോ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) പുറത്തുവിട്ടു....









