മാവൂർ:അഖിലഭാരത അയ്യപ്പ സേവാ സംഘം കണ്ണിപറമ്പ് ശാഖയുടെ നേതൃത്വത്തിൽ വിപുലമായി പരിപാടികളോടെ കർപ്പൂരാഴി മഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാവൂർ ചിറക്കൽ താഴം പട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഡിസംബർ 9 ശനിയാഴ്ച പട്ടക്കുളങ്ങര ക്ഷേത്രത്തിൽ...
മാവൂർ:എല്ലാ വീടുകളിലും പച്ചക്കറി എന്ന ആശയമുയർത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസനം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി തൈകളും ജൈവവളങ്ങളും മൺചട്ടികളും വിതരണം ചെയ്തത്. ഓരോ വാർഡുകളിൽ...
മാവൂർ:ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അൻപതാം വാർഷികത്തിന് തുടക്കമായി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് ആഘോഷത്തിന് തുടക്കമിട്ടത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യായനം ആരംഭിച്ച 1974 ലെ ആദ്യ അഡ്മിഷൻ നേടിയ ഇ ബാബുരാജ് ലോഗോയുടെ പ്രകാശനം...
നവകേരള സദസിന് ഫണ്ട് അനുവദിച്ചതില്‍ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിവാദം. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചു. അറുപതിനായിരം രൂപയുടെ ചെക്കാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ പണം അനുവദിച്ചതിന് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അരിയില്‍ അലവി...
ചിറ്റരിപ്പിലാക്കൽ: പരേതനായ തമ്പലങ്ങാട്ട്കുഴി ഹസ്സൻകുട്ടിഹാജിയുടെ മകൻ (വെള്ളാരംകുന്നത്ത്) ടി. കെ. ബഷീർ (49) മരണപ്പെട്ടു. ഭാര്യ :സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ മക്കൾ: മുഹമ്മദ്നിയാസ്, റിസ്‌വാന ( +2 ഹെയർ സെക്കന്ററി സ്കൂൾ നായർകുഴി), പർവിൻ (9- ക്ലാസ്സ് ചേന്ദമംഗല്ലൂർ സ്കൂൾ.) സഹോദരങ്ങൾ: ഉണ്ണിപ്പോക്കു പരേതനായ അബ്ദുറഹ്മാൻ,...
മുക്കം.എൻ.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിഎം ആലിക്കോയ ഉദ്ഘാടനം ചെയ്തു,എൻ. സി.പി.ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ്മുഖ്യ പ്രഭാഷണം...
മാവൂർ: സമഗ്ര ശിക്ഷ കേരളം മാവൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ‘ഹർഷം’ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ കുന്നമംഗലം MLA അഡ്വ.പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ...
മുക്കം:എം. എ. എം. ഒ. കോളേജ് മണാശ്ശേരിയയിലെ എൻ. എസ്. എസ്. യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റസ് വെൽബീങ്ങും വിമുക്തി ലഹരി വർജ്ജന മിഷനും ചേർന്ന് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഷുകൂർ കെ. എച്ച്. ഉദ്ഘാടനം ചെയ്ത...
കൊടിയത്തൂർ:കൊടിയത്തൂരിലേക്കുള്ള KSRTC ബസ്സ് സർവ്വീസ് പുനസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമര രംഗത്ത് .കോവിഡ് കാലത്തിന് മുന്നെ മൂന്ന് സർവീസുകൾ ഉണ്ടായിരുന്നു ഇപ്പോൾ കൊടിയത്തൂരിലേക്ക് ഒറ്റ KSRTC ബസ് സർവീസ് പോലും ഇല്ല .സമരത്തിന്റെ ഭാഗമായി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിക്കും...
പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സെന്ററിന് 2000 മെഡിസിൻ കവർ നൽകി വർക്ക് എക്സ്പീരിയൻസ് വിദ്യാർഥികൾ സമൂഹത്തിന് മാതൃകയായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജി.സുധീർ മെഡിസിൻ കവർ പാലിയേറ്റീവ് അംഗങ്ങൾക്ക്...









