കോഴിക്കോട് നിന്നും കഴിക്കാൻ വരട്ടെ; പരിശോധനയിൽ കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ

MTV News 0
Share:

നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ. കാലാവധി കഴിഞ്ഞ ചിക്കൻ, ബീഫ്, വിവിധ വിഭവങ്ങളിൽ ചേർക്കാനായി തയാറാക്കിയ മസാലകൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ജൂസ് ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്നത് പൂപ്പൽ പിടിച്ചതും വൃത്തിഹീനവുമായ കരിമ്പിൻ തണ്ടുകൾ. ചിലയിടങ്ങളിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ആഹാരസാധനങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ചതും കണ്ടെത്തി.ഹോട്ടലുകളിൽ വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും കണ്ടെത്തി. ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതു ഓവുചാലുകളിലേക്ക് ഒഴുക്കിവിടുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പരിശോധന തുടരും.