
ക്രൂയിസ് വെസല്‍ ടെര്‍മിനല്‍ പദ്ധതി വന്നാല്‍ കോഴിക്കോടിന് വികസന കാര്യത്തില്‍ കുതിച്ചു ചാട്ടമാകും: മുഖ്യമന്ത്രി
കൊയിലാണ്ടി തീരത്ത് കടലിന്റെ ആഴ പരിശോധന അനുകൂലമായാല്‍ മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായ ക്രൂയിസ് വെസല്‍ ടെര്‍മിനല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കൊയിലാണ്ടി മണ്ഡലം വിഷന്‍ കൊയിലാണ്ടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി 29 കിലോമീറ്റര്‍ കടല്‍ ദൈര്‍ഘ്യമുണ്ട്. ക്രൂയിസ് ടെര്‍മിനല്‍ പദ്ധതി വരുന്നതോടെ സ്വപ്‌നം കാണാന്‍ കഴിയാത്ത വികസനമായിരിക്കും കോഴിക്കോട് ജില്ലയില്‍ ഉണ്ടാകാന്‍ പോകുക. കൂറ്റൻ യാത്രകപ്പലുകളാണ് കൊയിലാണ്ടിയില്‍ നിന്ന് കടല്‍ കടന്നു പോകുക. കൊച്ചിയില്‍ നിന്ന് ദുബായ്, കൊളോമ്പോ, ലക്ഷദ്വീപ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെക്കൊക്കെ ക്രൂയിസ് വെസലുകള്‍ ഉണ്ട്. ആ സ്ഥാനം കൊയിലാണ്ടിയ്ക്കും വന്നേക്കും. ഇതോടെ ടൂറിസ്റ്റുകൾ ധാരാളമായി മലബാര്‍ മേഖലയിലേക്ക് എത്തും. റിസോര്‍ട്ടുകള്‍ വരും. ഒട്ടനവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും. അകലാപ്പുഴ ജലപാതയിലൂടെ ചെറിയ ക്രൂയിസ് ബോട്ടുകള്‍ ഓടിക്കുന്ന കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിക്കും.രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായായി നിന്നാലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുകയുളളു. കൊയിലാണ്ടിയിലേത് ഇതിന് വലിയ മാതൃകയാണ്. തിരുവങ്ങൂര്‍ ഐ.ടി പാര്‍ക്ക് ജില്ലയിലെ പ്രധാന തൊഴില്‍ കേന്ദ്രമാക്കും. വിദ്യാഭ്യാസം,ആരോഗ്യം, ടൂറിസം ഈ മേഖലയില്‍ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയുളളു. സംസ്ഥാനത്ത് 10,000 പേര്‍ക്ക് മാത്രമേ നിലവില്‍ നേഴ്‌സിംഹ്ങ് കോഴ്‌സിന് അഡ്മിഷന്‍ കിട്ടുന്നുളളു. അത് 30,000മായി ഉയര്‍ത്തും. കൂട്ടികള്‍ ഉപരിപഠനത്തിനും തൊഴിലിനും വേണ്ടി വിദേശ രാജ്യങ്ങലെയും ഇതര സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നതിന് പരിഹാരം വേണം. പുതിയ തൊഴില്‍ മേഖലയ്ക്കും വ്യവസായത്തിന് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുന്ന തരത്തില്‍ അക്കാദമിക് നിലവാരവും സിലബസ്സും മെച്ചപ്പെടുത്തണം.മിഷന്‍ സമുദ്ര പദ്ധഥിയില്‍ കടലുമായി ബന്ധപ്പെട്ട് ഒരുപാട് അവസരങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പ്രവീണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. റവന്യു മന്ത്രി എ.പി.അനില്‍ കുമാര്‍,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍,കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്,ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി , കെ.ജയന്ത് എം.എല്‍.എ, കൊയിലാണ്ടി നഗരസഭാധ്യക്ഷന്‍ യു.കെ.ചന്ദ്രന്‍, പയ്യോളി നഗരസഭാധ്യക്ഷ ലസഫിയ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.കെ.ഫൈസല്‍, അജയ് ബോസ്, കെ.എന്‍.ഭാസ്‌ക്കരന്‍, എം.പി.അഖില, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്,ദീപ ഓള്‍ഗ തുടങ്ങിയവര്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)