
ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും ‘എബിലിറ്റി വീക്ക് 2026’-നും (നവംബർ 27 – ഡിസംബർ 3) തുടക്കമായി. ‘ഗോൾഡൻ സ്ട്രൈഡ്സ്’ എന്ന പേരിൽ പി.എം.ആർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.എം.ആർ വിഭാഗം മേധാവി ഡോ. സൂരജ് രാജഗോപാൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘ഡൗൺ മെമ്മറി ലെയ്ൻ’ സെഷനിൽ വിഭാഗത്തിന്റെ അഞ്ച് പതിറ്റാണ്ടുകാലത്തെ ശ്രദ്ധേയമായ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.ഐ.എ.പി.എം.ആർ ദേശീയ പ്രസിഡന്റ് ഡോ. പി.സി. മുരളീധരൻ, വൈസ് പ്രിൻസിപ്പൽ ഡോ. ടി.പി. അഷ്റഫ്, ചീഫ് നഴ്സിങ് ഓഫീസർ എം. നളിനി, പി.എം.ആർ വിഭാഗം മുൻ മേധാവികളായ ഡോ. എൻ. ഉത്തമൻ, ഡോ. ജോർജ് ജോസഫ്, എ.സി.പി.ഒ എം. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021





View Comments (0)