വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ്; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

MTV News 0
Share:

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലമുള്ള വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നു. എൽനിനോ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്നും സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടായേക്കുമെന്ന് വൈദ്യുത വകുപ്പ് അറിയിച്ചു. ഇന്നലെയും വൈകുന്നേരം 7 മണിമുതലുള്ള സമയത്ത് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.