പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.

MTV News 0
Share:

കോഴിക്കോട് :ചാലിയാറിൽ മാവൂർഎളമരം കടവ് പാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ ആറരയോടെ എളമരം പാലത്തിനു മുകളിൽ വ്യായാമം ചെയ്യുന്നവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് ആദ്യം കണ്ടത്.ഉടൻതന്നെ മാവൂർ പോലീസിലും മാവൂർ ഫയർ യൂണിറ്റിലും വിവരമറിയിച്ചു.

പോലീസും ഫയർ യൂണിറ്റും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചെറിയ വള്ളങ്ങൾ ഉപയോഗിച്ച് മൃതദേഹം കരക്ക് എത്തിച്ചു.

ദേഹ പരിശോധനയിൽ ലഭിച്ച രേഖകളിൽ ഒറ്റപ്പാലം അരിയന്നൂർ സ്വദേശിയായ ദിലീപ് (30)ആണ് മരിച്ചതെന്ന്

വ്യക്തമായിട്ടുണ്ട്.കോഴിക്കോട് ഈസ്റ്റേൺ കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന ദിലീപിനെ

കഴിഞ്ഞ പതിനേഴാം തീയതി മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ

അരീക്കോട് പാലത്തിന് സമീപം നിൽക്കുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചു.അന്ന് ചാലിയാറിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.അതിനിടയിലാണ് ഇന്ന് രാവിലെമൃതദേഹം എളമരം കടവ് പാലത്തിന് സമീപത്ത് വെച്ച് ചാലിയാറിൽകണ്ടെത്തിയത്.

മാവൂർ എസ് ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ ന തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

കൂടാതെ മരിച്ച ദിലീപിൻ്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.