കോഴിക്കോട് മത്സ്യ ബന്ധനത്തിനിടെ ലഭിച്ചത് നേവിയുടെ മിസൈല്‍ എന്ന് സ്ഥിരീകരണം. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നാവിക സേന ഉപയോഗിക്കുന്ന മിസൈലാണ് ഇതെന്നാണ് കണ്ടത്തിയിരിക്കുന്നത്. നേവി സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സൈന്യം ഉപയോഗിക്കുന്നതിനിടെ ലക്ഷ്യം തെറ്റി കടലില്‍ വീണതാകാം എന്നാണ് നിഗമനം. മിസൈല്‍ കാലപ്പഴക്കം...
പേരാമ്പ്ര മൂരികുത്തിയിൽ എം.ഡി.എം. എയുമായി യുവാവ് പിടിയിൽ. ചെമ്പനോട പാറക്കുതാഴെ സൂരജിനെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്.മൂരികുത്ത് മുണ്ടോത്ത് കനാൽ റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 1.345ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് രാസലഹരിയെന്ന് പൊലീസ്...
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കായി തലശ്ശേരി എൻ ടി ടി എഫുമായി സഹകരിച്ച് നടപ്പിലാക്കിയ 10 മാസത്തെ നൈപുണ്യ വികസന കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള തൊഴിൽ നിയമന ഉത്തരവുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ...
കുറ്റിക്കാട്ടൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ. ചൂലൂർ വെള്ളലശ്ശേരി തൊങ്ങന്നൂർകുഴി വീട്ടിൽ ജംഷാദ് (18), വെള്ളിപറമ്പ് പൂവൻപറമ്പത്ത് മീത്തൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ...
കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിനെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന എസ്ഐടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ്...
പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. വടകര എംയുഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിനിയായിരുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്നു സജ...
വീട്ടില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കോഴിക്കോട് മലയോര മേഖലയായ കട്ടിപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം. കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്ന കെ.കെ അബ്ദുല്‍ ഖാദറി(59) നാണ് പരിക്കേറ്റത്.രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു...
ബീച്ച് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച 50 വയസ്സ് കഴിഞ്ഞവരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ഫരേര ചാമ്പ്യൻമാരായി. ടീം വോൾവോയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ മികച്ച കളിക്കാരനായി പി.ടി. മസൂദിനെ തിരഞ്ഞെടുത്തു.വിജയികൾക്ക് കെ. ജയന്ത് എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.സി.സി. പ്രസിഡന്റ് എൻ. കുഞ്ഞഹമ്മദ്...
കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ കാലംപാറ തൂക്കുപാലത്തിന് സമീപം പുഴയിൽ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു. മലപ്പുറം കീഴ്ശേരിയിൽനിന്ന് പ്രദേശത്ത് എത്തിയ പത്തംഗ സംഘത്തിലെ കീഴ്ശേരി സ്വദേശിനി ജെസ്ന (30) ആണ് ഒഴുക്കിൽപ്പെട്ടത്.വൈകീട്ടോടെയായിരുന്നു സംഭവം. പുഴയിൽ ഇറങ്ങി നിൽക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ജെസ്ന ഒഴുക്കിൽപ്പെടുകയുമായിരുന്നു. നിലവിൽ പുഴയിൽ വെള്ളം...









