മുഹറത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. മുഹറം അവധി വെള്ളിയാഴ്ചയിലേക്കും വ്യാഴം പ്രവൃത്തിദിനവുമായി സർക്കാർ പുനർനിശ്ചയിച്ചു. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി. വിവിധ മുസ്‌ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് മാറ്റം.
സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മരിച്ച ആറുപേരിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനി ബാധിച്ചതാണെന്ന് സംശയിക്കുന്നു. ഇൻഫ്ലുവൻസ (Influenza) ബാധിച്ച് ഒരാളും മരണപ്പെട്ടു.15 പേർക്ക് കൂടി ഷിഗെല്ല...
തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ ബസിനടിയിലേക്ക് തെറിച്ചു പോകുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍...
മത്സ്യബന്ധന യാനങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടത്തുന്ന ഒറ്റത്തവണ പരിശോധനക്ക് തുടക്കമായി. ട്രോളര്‍ ബോട്ടുകളും താങ്ങുവള്ളങ്ങള്‍ ഉള്‍പ്പെടെയുളള യന്ത്രവത്കൃത യാനങ്ങളുമാണ് പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കുന്നത്. ജൂലൈ 31നകം മറ്റ് യാനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ ജില്ലയില്‍ 624 യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളും...
ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജൂണ്‍ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി 3,479 കിണറുകള്‍ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകള്‍...
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്നും ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900...
തിരുവനന്തപുരം വർക്കലയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്....
യു.പി ക്ലാസ്സുകളിലെ അധ്യാപകർക്ക് സഹായകമാകാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) സൗത്ത് അർബൻ റിസോഴ്സ് സെൻറർ തയാറാക്കിയ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ടീച്ചിങ് മാന്വൽ പ്രകാശനം ചെയ്തു. കോഴിക്കോട് കൈറ്റ് ട്രെയിനിങ് സെൻ്ററിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം...
2027ലെ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23നകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം...
രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. ജോർജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു രാജി. രാജി രാഷ്‌ട്രപതി അംഗീകരിച്ചു. രാജിക്ക് പിന്നാലെ ജോർജ് കുര്യൻ സംഘടന പ്രവത്തനത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ സംഘടന തലത്തിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം ജോർജ്...









