
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പിഴ ഇരട്ടി
ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ കയറുന്നവരിൽ ഈടാക്കുന്ന പിഴ ഇന്ത്യൻ റെയിൽവേ ഇരട്ടിയാക്കി.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 26 മുതൽ പുതുക്കിയ പിഴ നിലവിൽ വരും. 2026ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് പുതുക്കിയ പിഴ നിലവിൽ വന്നിരിക്കുന്നത്. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഉയർന്ന പിഴ ബാധകമാകുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഉപയോഗിച്ചതോ അസാധുവായതോ അനുചിതമായതോ ആയ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതും ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. റെയിൽവേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാൽ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരിൽ നിന്നുള്ള പിഴയും നിരക്കുമായി സെൻട്രൽ റെയിൽവേ മേയ് മാസത്തിൽ ഈടാക്കിയത് 40.85 കോടി രൂപയാണ്. മേയിൽ സെൻട്രൽ റെയിൽവേ ശൃംഖലയിൽ ഉടനീളം ഏകദേശം 4.96 ലക്ഷം ടിക്കറ്റില്ലാത്ത യാത്രക്കാരെയാണ് റെയിൽവേ ടിക്കറ്റ് പരിശോധകർ പിടികൂടിയത്.
© Copyright - MTV News Kerala 2021





View Comments (0)