വയോധികൻ മിനി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.

MTV News 0
Share:

കോഴിക്കോട് പൂവാട്ടുപറമ്പിന് സമീപം പെരുമൺ പുറയിൽ വയോധികൻ മിനി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.

പെരുമൺപുറ അമ്മന്നൂർ ദാമോദരൻ നായരാണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.പൂവാട്ടുപറമ്പിൽ നിന്നുംവീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽഇതുവഴി വന്ന മിനി പിക്കപ്പ് വാൻഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റദാമോദരൻ നായരെ ഉടൻതന്നെ പൂവാട്ടുപറമ്പിൽ ഉള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.