ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതിയുടെ...
സംസ്ഥാനത്ത് മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയാണ് പ്രവചിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍...
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂര്‍വ്വ വിദ്യാർത്ഥിയാണ് 8 കട്ടിലുകൾ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാള്‍ കട്ടിൽ കടത്താന്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന്‍ ഇയാളെ തടഞ്ഞ് നിറുത്തി വിവരം...
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെയും നിലപാടുകളെ പാർട്ടിക്കകത്ത് തുറന്നെതിർത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയനെ നിയമസഭയ്ക്ക് അകത്ത് തിരുത്തും രീതിയിലുള്ള പരസ്യ നിലപാട്...
കോഴിക്കോട് പുതിയ സ്റ്റാൻഡിൻ 19 ഗ്രാം എംഡിഎംയുമായി രണ്ട് യുവാക്കൾ പിടിയിലായി. ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കസബ പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.കോഴിക്കോട് കൊളത്തറ റഹ്‌മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്‌മാൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്....
സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി.കോഴിക്കുഞ്ഞുങ്ങളുടെ വില ഇരട്ടിയോളമായി വര്‍ദ്ധിച്ചതും കര്‍ഷകര്‍ക്ക്...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരത്തിലും വടക്കൻ...
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്‌നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ്...
പത്തനംതിട്ടയില്‍ പതിനാറ് വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.കൊല്ലം ജില്ലയിലെ സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ്...
ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരം എന്നാണ് ഇരുവരുടെയും വിശദീകരണം.പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം...