തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് നടത്തുന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്ന് കൗണ്‍സില്‍ യോഗം ചേരും. യുഡിഎഫിന് 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് നിലപാടെടുത്തതോടെ അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയും...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ഇത് ആറ് ജില്ലകളിലായിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 22 പേരെയും നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 267 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ...
പാലക്കാട് മീനാക്ഷിപുരത്ത് അച്ഛൻ മകളെ ക്രൂരമായി മർദിച്ചു. വണ്ടിത്താവളം കെയോടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി.മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ, പരാതി...
കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കുപ്പത്താണ് അപകടം നടന്നത്. പത്ത് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തകരമെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.അധിക ബാച്ച് അനുവദിക്കുന്നതുമായി...
കൈവശം വെക്കാവുന്ന സ്വർണത്തിന്റേയും വിലപിടിപ്പുള്ള ആഭരണങ്ങളുടേയും അളവ് വെട്ടിക്കുറച്ച് സൗദി അറേബ്യ. രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും അവിടെനിന്ന് മടങ്ങുന്നവർക്കും കൈവശം വെക്കാവുന്ന സ്വർണം, വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം എന്നിവയുടെ ഡിക്ലറേഷൻ പരിധിയാണ് സൗദി ഭരണകൂടം വെട്ടിക്കുറച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ്...
കോഴിക്കോട് :ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുന്നത്.മിക്ക പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ബേപ്പൂരിൽശക്തമായ കാറ്റിൽ കടലിൽ മത്സ്യം പിടിക്കാൻ പോയ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. തുടർന്ന് മറ്റ് മത്സ്യബന്ധന വള്ളങ്ങളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.രാവിലെ...









