ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിശോധനകളിൽ മാരകായുധങ്ങളും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും നിരോധിത ലഹരിവസ്തുക്കളും പിടികൂടി. വിവിധ ജില്ലകളിൽ നിന്നായി ആറുപേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം നരുവാമൂട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വലിയറത്തല സ്വദേശി അജിത്ത് മാരകായുധങ്ങളുമായി പിടിയിലായി. ഇയാളുടെ വീട്ടിൽ...
കോഴിക്കോട് :മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. മുക്കത്തിന് സമീപം ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുള്ള ബസാം (7)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.വീടിൻ്റെ സമീപത്ത് മത്സ്യം വളർത്തുന്നതിന് നിർമ്മിച്ചതായിരുന്നു കുളം.കൂട്ടുകാരോടൊപ്പം...
  കോഴിക്കോട് :ദേശീയപാതയിൽ പന്തീരാങ്കാവ് സമീപം ഇരിങ്ങല്ലൂരിലെ ടോൾ പ്ലാസയിൽടോൾ നൽകാതെ കടന്നുപോകാൻ ശ്രമിക്കവെ തടയാനുള്ള ശ്രമത്തിൽ ജീവനക്കാരന് പരിക്കേറ്റു.ഇരിങ്ങല്ലൂർ സ്വദേശിയായ മമ്മിളിത്തടത്തിൽ മേത്തൽ ജിതേഷിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്.ടോൾ പ്ലാസയിൽ എത്തിയ കാർ ടോൾ നൽകാതെ പെട്ടെന്ന് കടന്നു...
കോഴിക്കോട് :ആനക്കാംപൊയിലിന് സമീപം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി.മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്.ബംഗളൂരുവിൽ നിന്നും പതിനൊന്ന് അംഗസംഘമാണ് പതങ്കയത്ത് വിനോദ സഞ്ചാരത്തിന് എത്തിയത്.ഇവരെ കൊണ്ടുവന്ന ഗൈഡ് ആണ് ഷിബിൽ.ടൂറിന് എത്തിയ സംഘം പാറക്കെട്ടുകൾ...
ജില്ലയിൽ പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ എലത്തൂര്‍ സര്‍ക്കിള്‍ പരിധിയിലെ 136 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 29 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നടപടികള്‍ ആരംഭിക്കുകയും ആറ് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിക്കുകയും ചെയ്തു. 123 സാമ്പിളുകള്‍ ശേഖരിച്ച്...
കോഴിക്കോട് :കോടഞ്ചേരി പതംങ്കയത്ത് പുഴയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു . ബാഗ്ലൂരുവിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തിൽപ്പെട്ടവരാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട രണ്ടു പേർ രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട കിഴിശ്ശേരി സ്വദേശിക്കായി തിരച്ചിൽ തുടരുന്നു. പോലീസും, ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് എത്തി തിരച്ചിൽ...
2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാ ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫാർമസി (ബി.ഫാം) വിഭാഗത്തിൽ തൃശൂർ...
തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വെളുത്തൂർ സ്വദേശി വൈശാഖാണ്(36) മരിച്ചത്. ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം.എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പെയിന്‍റിങ് തൊഴിലാളിയാണ്.
കൊച്ചി മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ...
സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ്...